'ഷമിയെ ടീമിലെടുക്കണം, ബുംറ-സിറാജ്-ഷമി ത്രയത്തിൽ വിശ്വസിക്കണം'; സൗരവ് ഗാംഗുലി

ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

ദക്ഷിണാഫ്രിക്കക്കെതിരെ ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ വിശാസം അര്‍പ്പിക്കണമെന്നും ഷമിയെ തിരിച്ചുവിളിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മുഹമ്മദ് ഷമി സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഫിറ്റ്നസ് ഇല്ല എന്ന് പറഞ്ഞ് മാറ്റിനിർത്തുന്നത് ശരിയല്ല. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് ഷമി നടത്തുന്നത്. അതെല്ലാം കണ്ടില്ലെന്ന് നടികക്കരുതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുതെന്നും വിക്കറ്റ് നേടുക എന്നത് മാത്രമാകരുത് ലക്ഷ്യമിടേണ്ടതെന്നും ഗാംഗുലി പറഞ്ഞു. ബാറ്റര്‍മാര്‍ക്കും അവസരം ലഭിക്കേണ്ടതുണ്ട്.

ബാറ്റര്‍മാര്‍ക്ക് 350-400 റണ്‍സ് അടിച്ചെടുക്കാന്‍ കഴിയണം. എങ്കിലേ ടെസ്റ്റില്‍ വിജയിക്കാനാകൂ. ഇംഗ്ലണ്ടിലെ മികച്ച വിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനം നല്ലതായിരുന്നു. അവിടെ ജയിക്കാനും കഴിഞ്ഞു. ടെസ്റ്റ് മൂന്നു ദിവസത്തേത് അല്ല, അഞ്ച് ദിവസത്തെ കളിയാണെന്ന കാര്യം ഓര്‍ക്കണം. സൗരവ് ഗാംഗുലി പറഞ്ഞു.

Content Highlights:Sourav Ganguly advocates for Mohammed Shami's comeback in Tests

To advertise here,contact us