ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന് ക്യാപ്റ്റന് ശുഭ്മന് ഗില് ആശുപത്രിയില്. ബിസിസിഐയാണ് താരവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവിട്ടത്. ഈഡന് ഗാര്ഡന്സില് പുരോഗമിക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനം പരിക്കേറ്റ ഗില്ലിന് തുടര്ന്ന് മത്സരത്തില് കളിക്കാനാകില്ലെന്നും ബിസിസിഐ സോഷ്യല് മീഡിയയിലൂടെ അറിയിച്ചു.
'ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ക്യാപ്റ്റന് ശുഭ്മന് ഗില്ലിന് കഴുത്തിന് പരിക്കേറ്റിരുന്നു. താരത്തെ അന്നുതന്നെ പരിശോധനയ്ക്കായി ഹോസ്പിറ്റലില് പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ഹോസ്പിറ്റലില് നിരീക്ഷണത്തിലാണ്. മത്സരത്തില് തുടര്ന്ന് പങ്കെടുക്കാന് സാധിക്കില്ല. അദ്ദേഹം ബിസിസിഐയുടെ മെഡിക്കല് സംഘത്തിന്റെ നിരീക്ഷണത്തില് തുടരും', ബിസിസിഐ സോഷ്യല് മീഡിയയില് കുറിച്ചു.
🚨 Update 🚨Captain Shubman Gill had a neck injury on Day 2 of the ongoing Test against South Africa in Kolkata. He was taken to the hospital for examination after the end of day's play.He is currently under observation in the hospital. He will take no further part in the… pic.twitter.com/o7ozaIECLq
ഈഡനില് നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തില് സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെയാണ് ക്യാപ്റ്റന് ശുഭ്മന് ഗില്ലിന്റെ കഴുത്തിന് പരിക്കേല്ക്കുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങില് നാലാമനായി ഇറങ്ങി നാല് റണ്സെടുത്ത താരം റിട്ടയര്ഡ് ഹര്ട്ടായി മടങ്ങുകയായിരുന്നു. ശേഷം ഇന്ത്യയുടെ ഒന്പത് വിക്കറ്റ് വീണപ്പോഴും ഗില് മടങ്ങിയെത്തിയിരുന്നില്ല. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിലും ഗില് മൈതാനത്ത് ഉണ്ടായിരുന്നില്ല.
Content Highlights: Shubman Gill ruled out of first Test against South Africa after neck injury