മൂന്നാം ഏകദിനത്തിൽ ആറ് വിക്കറ്റ് ജയവുമായി പാകിസ്താൻ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 45 .2 ഓവറിൽ ഉയർത്തിയ 212 വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 32 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. പാകിസ്താന് വേണ്ടി മുഹമ്മദ് റിസ്വാൻ(61 ), ഫഖർ സമാൻ(55), ഹുസ്സൈൻ താലത്(41) ബാബർ അസം(34 ), എന്നിവർ തിളങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി സധീര സമരവിക്രമ (48) , കുശാൽ മെൻഡിസ് (34 ), പവൻ രത്നയ്കെ(32 ), എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
ജയത്തോടെ പാകിസ്താൻ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര തൂത്തുവാരി. ആദ്യ ഏകദിനം ആറ് റൺസിനും രണ്ടാം ഏകദിനം എട്ട് വിക്കറ്റിനും പാകിസ്താൻ ജയിച്ചിരുന്നു.
Content Highlights:Pakistan win by six wickets in third ODI; sweeps ODI series against Sri Lanka