‌വേറേതോ ​ഗ്രഹത്തിൽ നിന്നാണെന്ന് തോന്നുന്നു! അപൂർവ നേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ

ഈ അപൂർവ നേട്ടം തികക്കുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് ജഡേജ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാർ ഓൾ‌റൗണ്ടർ രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസും 300 വിക്കറ്റുകളുമെന്ന ചരിത്രനേട്ടത്തിലാണ് ജഡേജ എത്തിയത്. ഈ അപൂർവ നേട്ടം തികക്കുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് ജഡേജ.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ വലിയ സ്കോർ കണ്ടെത്തായില്ലെങ്കിലും ജഡേജ ചരിത്രം കുറിച്ചിരിക്കുകയാണ്. കപിൽ ദേവ്, ഇയാൻ ബോതം, ഡാനിയൽ വെട്ടോറി എന്നിവരടങ്ങുന്ന എലൈറ്റ് ലിസ്റ്റിലാണ് ജഡേജ സ്ഥാനംപിടിച്ചത്. നിലവിൽ ലോക ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടർ കൂടിയാണ് ജഡേജ.

A star among stars 🤩Ravindra Jadeja joins the elite all-rounders club alongside Ian Botham, Kapil Dev and Daniel Vettori 👏#WTC27 | 📝 #INDvSA: https://t.co/fexthP5jRo pic.twitter.com/rzh7S9UHKJ

ടെസ്റ്റിന്റെ രണ്ടാം ദിനം 4,000 റൺസ് തികക്കാൻ ജഡ്ഡുവിന് കേവലം 10 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. സ്വതസിദ്ധമായ ശാന്തതയോടെയാണ് അദ്ദേഹം നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ 45 പന്തിൽ 27 റൺസാണ് ജഡേജയ്ക്ക് കണ്ടെത്താനായത്. ദക്ഷിണാഫ്രിക്കയുടെ രണ്ടം ഇന്നിങ്സിൽ ഇതുവരെ നാല് വിക്കറ്റുകൾ വീഴ്ത്താനം ജഡേജയ്ക്ക് സാധിച്ചു.

കരിയറിൽ 88-ാം ടെസ്റ്റ് കളിക്കുന്ന ജഡേജ ഇതുവരെ ആറ് സെഞ്ച്വറികളും 27 അർധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട. 38ന് മുകളിലാണ് ബാറ്റിങ് ശരാശരി. 340 വിക്കറ്റുകളും താരം സ്വന്തമാക്കി.

Content Highlights: IND vs SA: Ravindra Jadeja makes history, joins Ian Botham in elite Test cricket club

To advertise here,contact us