ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്ച്ച. കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് ആദ്യ ഇന്നിംഗ്സില് 30 റണ്സ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ തകര്ത്തത്. 29 റണ്സുമായി ക്യാപ്റ്റന് ടെംബ ബാവുമയും ഒരു റണ്സുമായി കോര്ബിന് ബോഷുമാണ് ക്രീസില്. നിലവിൽ 63 റണ്സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്സിന് പുറത്താക്കിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര് പേസര് ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്സില് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില് 31 റണ്സെടുത്ത ഓപ്പണര് ഐഡന് മാര്ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്.
Content Highlights: India vs South Africa: Ravindra Jadeja takes four wickets; South Africa 93/7 at stumps