ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 30 റൺസ് മാത്രം ലീഡ്. ഈഡന് ഗാര്ഡന്സില് ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159നെതിരെ ഇന്ത്യ 189 റൺസാണ് നേടിയത്.
കെ എല് രാഹുല് (39) , വാഷിംഗ്ടണ് സുന്ദര് (29), റിഷഭ് പന്ത് (27), രവീന്ദ്ര ജഡേജ(27) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാർക്കോ യാൻസൺ മൂന്നും സൈമൺ ഹാമർ നാല് വിക്കറ്റും നേടി.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര് പേസര് ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്സില് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില് 31 റണ്സെടുത്ത ഓപ്പണര് ഐഡന് മാര്ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്.
Content Highlights: india lead only 30 runs in first test vs southafrica