ആഷസ് ടെസ്റ്റിൽ ഓസീസിന് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾ പരിക്കുമൂലം പുറത്ത്

ആഷസ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി

ആഷസ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി. സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഹേസൽവുഡും പരിക്കേറ്റ് പുറത്തായി. പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇരുവരും കളിക്കില്ല.

ഈ രണ്ട് പ്രധാന താരങ്ങളെ കൂടാതെ നേരത്തെ ഷോൺ അബോർട്ടും പരിക്കുമൂലം പുറത്തായിരുന്നു. ഇവർക്ക് പകരം യുവ പേസർ മൈക്കൽ നെസറിനെ ടീമിൽ ഉൾപ്പെടുത്തി.

2025 നവംബർ 21ന് പെർത്തിലാണ് ആഷസിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് ഈ പരമ്പരയിലുള്ളത്. 2026 ജനുവരി നാലിനാണ് അവസാന ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലെ ഏറ്റവും ശ്രദ്ധേയമായതും ചരിത്രമുള്ളതുമായ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടാറുള്ള ആഷസ് ടെസ്റ്റ്.

Content Highlights: Aussies suffer major setback in Ashes Test; superstars out due to injuries

To advertise here,contact us