റൈസിങ് സ്റ്റാർ ഏഷ്യ കപ്പിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി വൈഭവ് സൂര്യവംശി. 20 പന്തുകൾ നേരിട്ട് നാല് സിക്സറും ഏഴ് ഫോറുകളും അടക്കം 58 റൺസ് നേടി 14 കാരൻ ഇപ്പോഴും ക്രീസിലുണ്ട്. 13 പന്തിൽ രണ്ട് സിക്സറും മൂന്ന് ഫോറും അടക്കം 27 റൺസ് നേടി നമാൻ ദിർ കൂടെ ക്രീസിലുണ്ട്.
നിലവിൽ എഴോവർ പിന്നിടുമ്പോൾ ഇന്ത്യ എ 100 റൺസ് കടന്നിട്ടുണ്ട്. പ്രിയാൻഷ് ആര്യയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആറ് പന്തുകൾ നേരിട്ട് പത്ത് റൺസ് നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ എ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: vaibhav suryavanshi fiftty in asia cup rising stars