റൈസിംഗ് സ്റ്റാര്സ് ഏഷ്യാ കപ്പില് 14 കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്സ്. 42 പന്തിൽ 15 സിക്സറും 11 ഫോറുകളും അടക്കം 144 റൺസാണ് താരം നേടിയത്. 17 പന്തില് അര്ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ വൈഭവ് സൂര്യവന്ഷിയുടെ ബാറ്റിംഗ് മികവില് യുഎഇക്കെതിരെ ഇന്ത്യ എ കൂറ്റന് സ്കോറിലേക്ക് കുതിച്ചു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടി.
32 പന്തിൽ 83 റൺസ് നേടി ക്യാപ്റ്റൻ ജിതേഷ് ശർമയും മിന്നും പ്രകടനം നടത്തി. ആറ് സിക്സറും എട്ട് ഫോറുകളും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. 23 പന്തില് നമാന് ധിർ 34 റൺസ് നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ താരം ജിതേഷ് ശര്മയാണ് ടൂര്ണമെന്റില് ഇന്ത്യയെ നയിക്കുന്നത്.
Content Highlights: vaibhav suryavanshi big century , india big total