14 കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്സ് കണ്ട റൈസിംഗ് സ്റ്റാര്സ് ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യ എ ടീമിന് 148 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടിയപ്പോൾ യു എ ഇ 20 ഓവറിൽ നേടിയത് 149 റൺസായിരുന്നു.
42 പന്തിൽ 15 സിക്സറും 11 ഫോറുകളും അടക്കം 144 റൺസാണ് വൈഭവ് നേടിയത്. 17 പന്തില് അര്ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 32 പന്തിൽ 83 റൺസ് നേടി ക്യാപ്റ്റൻ ജിതേഷ് ശർമയും മിന്നും പ്രകടനം നടത്തി. ആറ് സിക്സറും എട്ട് ഫോറുകളും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. 23 പന്തില് നമാന് ധിർ 34 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ യു എ ഇ ക്ക് വേണ്ടി ഷൊഹൈബ് ഖാൻ 41 പന്തിൽ ആറ് സിക്സറും മൂന്ന് ഫോറുകളും അടക്കം 63 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ഗുർജപ്നീത് സിങ് മൂന്നും ഹർഷ് ദുബെ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Content Highlights:Vaibhav scored 144 runs; India defeated UAE by 148 runs in the Rising Asia Cup