

ന്യൂസിലാന്ഡിന്റെ മുന് ക്യാപ്റ്റന് ടിം സൗത്തിയെ ബോളിങ് കോച്ചായി നിയമിച്ച് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎല് 2026 സീസണിന് മുന്നോടിയായാണ് മുന് പേസ് ബോളറെ കൊല്ക്കത്ത തട്ടകത്തിലെത്തിച്ചത്. നേരത്തെ ഓസീസ് ഇതിഹാസം ഷെയ്ന് വാട്സണെ അസിസ്റ്റന്റ് കോച്ചായി ടീമിലെത്തിച്ചതിന് പിന്നാലെയാണ് സൗത്തിയെയും സ്വന്തമാക്കി മുന് ചാമ്പ്യന്മാര് ഞെട്ടിച്ചത്.
ഈ വര്ഷം ആദ്യമാണ് ടിം സൗത്തി അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചത്. താരം നിലവില് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബോളിങ് കണ്സള്ട്ടന്റായി സേവനം അനുഷ്ഠിച്ച് വരികയാണ്.
ഇന്ത്യന് പ്രീമിയര് ലീഗില് ടിം സൗത്തിക്ക് ഇത് ഹോം കമിങ്ങാണ്. 2021-2023 സീസണുകളില് സൗത്തി കൊല്ക്കത്തയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇത്തവണ ഒരു പുതിയ റോളില് കൊല്ക്കത്തയിലേക്ക് തിരിച്ചെത്തുന്നതില് ആവേശവും സന്തോഷവുമുണ്ടെന്ന് സൗത്തി പ്രതികരിച്ചു.
Content Highlights: Tim Southee Joins Kolkata Knight Riders As Bowling Coach Ahead Of IPL 2026