ഈഡനില്‍ പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടം

15 റൺ‌സെടുത്ത് ട്രിസ്റ്റൺ സ്റ്റബ്സാണ് ക്രീസിൽ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം ചായയ്ക്ക് പിരിയുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിലാണ് പ്രോട്ടീസ്. രണ്ടാം സെഷനിൽ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. 15 റൺ‌സെടുത്ത് ട്രിസ്റ്റൺ സ്റ്റബ്സാണ് ക്രീസിൽ.‌

മത്സരത്തിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 22 പന്തിൽ 23 റൺസെടുത്ത റയാൻ റിക്ലത്തണിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംമ്രയുടെ ഒരു തകർപ്പൻ പന്തിൽ റിക്ലത്തൺ ക്ലീൻ ബൗൾഡാകുകയായിരുന്നു. എയ്ഡൻ മാർക്രവുമായി 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് റിക്ലത്തൺ പുറത്തായത്.

Tea on Day 1.Axar Patel ends the 2⃣nd session with a wicket! ☝️#TeamIndia picked up 5⃣ wickets for just 49 runs in that session 💪Scorecard ▶️ https://t.co/okTBo3qxVH#INDvSA | @IDFCFIRSTBank pic.twitter.com/vhpbXz3sSi

റിക്ലത്തണിന് പിന്നാലെ എയ്ഡൻ മാർക്രവും പുറത്തായി. നന്നായി കളിച്ചുകൊണ്ടിരുന്ന മാർക്രം 31 റൺസ് നേടി. ക്യാപ്റ്റൻ തെംബ ബവൂമയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങാനായില്ല. മൂന്ന് റൺസ് മാത്രമെടുത്ത ബവൂമയെ കുൽദീപ് യാദവ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു.

എന്നാല്‍ നാലാം വിക്കറ്റില്‍ വിയാന്‍ മള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ നൂറുകടത്തി. പിന്നാലെ പ്രോട്ടീസ് ബാറ്റർമാരെ കൃത്യമായി വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. മള്‍ഡറും ഡി സോര്‍സിയും 24 റണ്‍സെടുത്ത് പുറത്തായി. മൾഡറെ കുൽ‌ദീപ് യാദവും സോര്‍സിയെ ബുംറയും വിക്കറ്റിന് മുന്നിൽ കുടുക്കി. കൈല്‍ വെരെയ്‌നെയെയും (16) മാര്‍കോ യാന്‍സനെയും (0) പുറത്താക്കി സിറാജ് ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. മൂന്ന് റൺസെടുത്ത കോർബിൻ ബോർഷിനെ അക്സറും പുറത്താക്കി.

Content Highlights: India vs South Africa,1st Test: SA 154/8 at Tea vs IND in Kolkata

To advertise here,contact us