17 വർഷത്തിനിടെ ആദ്യം!; അഞ്ച് വിക്കറ്റ് പ്രകടനത്തിൽ റെക്കോർഡിട്ട് ബുംറ

ഒന്നാം ദിനം 14 ഓവറിൽ 27 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകുന്നത് ജസ്പ്രീത് ബുംറയായിരുന്നു. ഒന്നാം ദിനം 14 ഓവറിൽ 27 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 159 റണ്‍സിൽ അവസാനിച്ചു.

മിന്നും പ്രകടനത്തോടെ ഒരു വലിയ നേട്ടവും സ്റ്റാർ പേസർ സ്വന്തമാക്കി. 17 വർഷത്തിനിടെ ഇന്ത്യൻ നടന്ന ഒരു റെഡ്-ബോൾ മത്സരത്തിന്റെ ആദ്യ ദിനത്തിൽ കുറഞ്ഞത് അഞ്ച് ബാറ്റ്‌സ്മാന്മാരെ പുറത്താക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി മാറാൻ താരത്തിനായി.

ഇന്ത്യയിൽ നടന്ന ഒരു റെഡ്-ബോൾ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കുറഞ്ഞത് അഞ്ച് വിക്കറ്റുകളെങ്കിലും നേടിയ അവസാന ഫാസ്റ്റ് ബൗളർ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ ആയിരുന്നു.2008 ഏപ്രിൽ 3 ന് അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് ഓവറിൽ 23 റൺസ് വഴങ്ങി സ്റ്റെയ്ൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

2019 നവംബർ 22 ന് കൊൽക്കത്തയിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇഷാന്ത് ശർമ്മ 12 ഓവറിൽ 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നുവെങ്കിലും ആ മത്സരം പിങ്ക് ബോൾ ഉപയോഗിച്ചായിരുന്നു കളിച്ചത്.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ ഐഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

Content Highlights: Bumrah Becomes First Fast Bowler In 17 Years To 5 wickets in india first innings

To advertise here,contact us