സുന്ദറിന് വലിയ ഉത്തരവാദിത്തം നൽകാൻ GT; ബാറ്റിങ്ങിൽ നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നൽകിയേക്കും

ഷെർഫെയ്ൻ റൂഥർഫോർഡ് മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് സുന്ദറിനെ ആ ചുമതല ഏൽപ്പിക്കാൻ ​ഗുജറാത്ത് ആലോചിക്കുന്നത്

ഇന്ത്യൻ ക്രിക്കറ്റ് താരം വാഷിംഗ്ടൺ സുന്ദറിന് വലിയ ഉത്തരവാദിത്തം നൽകാനൊരുങ്ങി ഗുജറാത്ത് ടൈറ്റൻസ്. ഐ‌പി‌എൽ അടുത്ത സീസണിൽ ​ഗുജറാത്ത് ടീമിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുകയെന്ന ചുമതലയാണ് സുന്ദറിനെ ഏൽപ്പിക്കാനായി ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷെർഫെയ്ൻ റൂഥർഫോർഡ് മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് സുന്ദറിനെ ആ ചുമതല ഏൽപ്പിക്കാൻ ​ഗുജറാത്ത് ആലോചിക്കുന്നത്.

കഴിഞ്ഞ വർഷം താരലേലത്തിൽ 3.2 കോടി രൂപയ്ക്കാണ് സുന്ദറിനെ ​ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. സീസണിൽ വെറും ആറ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. അതിന് മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിലും സുന്ദറിന് കാര്യമായി അവസരങ്ങൾ ലഭിച്ചില്ല. 2023-2024 സീസണുകളിൽ വെറും ഒമ്പത് മത്സരങ്ങൾ മാത്രമാണ് സുന്ദറിന് ലഭിച്ചത്.

ഇന്ത്യൻ ടീമിൽ ലഭിക്കുന്ന അവസരങ്ങൾ നിർണായക പ്രകടനം കാഴ്ചവെയ്ക്കുന്ന സുന്ദറിന് അവസരം നൽകാനൊരുങ്ങുകയാണ് ​ഗുജറാത്ത് ടൈറ്റൻസ്. നിലവിൽ ​ഗുജറാത്ത് നിരയിൽ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിനൊപ്പം സായി സുന്ദർശനാണ് ഓപണർ. ഇം​ഗ്ലണ്ട് താരം ജോസ് ബട്ലർ മൂന്നാം നമ്പറിലെത്തും. കഴിഞ്ഞ സീസണിൽ ഷെർഫെയ്ൻ റൂഥർഫോർഡിനായിരുന്നു നാലാം നമ്പർ ബാറ്റിങ് പൊസിഷൻ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ വിൻഡീസ് പവർ ഹിറ്ററിന് പകരമാകുമോ സുന്ദറെന്ന് കണ്ടറിയണം.

Content Highlights: Washington Sundar Poised For Central Role As GT

To advertise here,contact us