അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിൽ ലഞ്ചിന് പിരിയുന്നതിന് മുമ്പേ ടീ ബ്രേക്ക് എടുക്കാൻ ബിസിസിഐയുടെ തീരുമാനം.
ശീതകാലം എത്തിയതോടെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സൂര്യോദയവും അസ്തമയവും നേരത്തെ ആയതിനാലാണ് ലഞ്ചിനു മുൻപ് ടീ ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത്. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ പിന്നാലെ ലഞ്ചും രണ്ടാം സെഷന് ശേഷം ടീ ബ്രേക്കും എടുക്കുന്നതാണ് പതിവ്.
രാവിലെ 9 മുതൽ വൈകിട്ട് 4 വരെയായിരിക്കും രണ്ടാം ടെസ്റ്റ് നടക്കുക. ആദ്യ സെഷൻ 11 മണിക്ക് അവസാനിക്കും. പിന്നാലെ 20 മിനിറ്റ് ടീ ബ്രേക്ക്. 11.20ന് ആരംഭിക്കുന്ന രണ്ടാം സെഷൻ 1.20ന് ഉച്ചഭക്ഷണത്തിനായി പിരിയും. 2 ന് പുനരാരംഭിക്കുന്ന മത്സരം 4 ന് അവസാനിക്കും. 22 മുതലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.
നാളെ കൊല്ക്കത്തയിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
Content Highlights:tea brake before lunch time india vs south africa