

ഓസ്ട്രേലിയന് ഇതിഹാസതാരം ഷെയ്ന് വാട്സണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സില്. കൊല്ക്കത്തയുടെ പുതിയ അസിസ്റ്റന്റ് കോച്ചായാണ് വാട്സണ് എത്തിയത്. ഐപിഎല് പുതിയ സീസണിന് മുന്നോടിയായാണ് മുന് ചാമ്പ്യന്മാരുടെ നിര്ണായക നീക്കം.
മൂന്ന് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാട്സണ് ഐപിഎല്ലില് കോച്ചിങ് റോളിലെത്തുന്നത്. മുന്പ് ഡല്ഹി ക്യാപിറ്റല്സില് റിക്കി പോണ്ടിങ്ങിന് കീഴില് അസിസ്റ്റന്റ് കോച്ചായി വാട്സണ് സേവനം അനുഷ്ഠിച്ചിരുന്നു.
രാജസ്ഥാന് റോയല്സ്, റോയല് ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പര് കിംഗ്സ് എന്നീ ടീമുകള്ക്ക് വേണ്ടി കളിച്ചിട്ടുള്ള വാട്സണ് രണ്ട് തവണ ഐപിഎല് കിരീടം നേടിയിട്ടുണ്ട്. 2008 ഉദ്ഘാടന സീസണില് രാജസ്ഥാന് റോയല്സിനൊപ്പവും 2018ല് ചെന്നൈ സൂപ്പര് കിംഗ്സിനൊപ്പവുമാണ് വാട്സണ് കിരീടമുയര്ത്തിയത്.
Content Highlights: Shane Watson joins Kolkata Knight Riders as assistant coach