നാലാം ടി 20 യിൽ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡ്. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയിൽ മൂന്നാം ജയത്തോടെ കിവികൾ പരമ്പര സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 18 .4 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി. 26 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കിവികൾ ലക്ഷ്യം മറികടന്നു.
വിന്ഡീസിനായി റോസ്റ്റൺ ചേസ് 38 റൺസും റൊമാരിയോ ഷെപ്പേർഡ് 36 റൺസും നേടി. കിവികൾക്കായി ജേക്കബ് ഡെഫി നാല് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിൽ കിവികൾക്കായി ടിം റോബിൻസൺ 45 റൺസും ഡെവോൺ കോൺവേ 47 റൺസും നേടി.
Content Highlights: New Zealand beat West Indies by eight wickets; clinch T20 series