ഐപിഎല്‍ 2026; രണ്ട് വിദേശതാരങ്ങളെ കൂടി കൈവിടാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റിപ്പോര്‍ട്ട്‌

വീന്ദ്ര ജഡേജയെയും സാം കറനെയും റിലീസ് ചെയ്യുന്നതിന് പിന്നാലെയാണ് മറ്റുരണ്ട് വിദേശതാരങ്ങളെ കൂടി ചെന്നൈ കൈവിടുന്നത്

ഐപിഎല്‍ 2026; രണ്ട് വിദേശതാരങ്ങളെ കൂടി കൈവിടാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റിപ്പോര്‍ട്ട്‌
dot image

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രണ്ട് വിദേശതാരങ്ങളെ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൈവിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ ടീമിലെത്തിക്കുന്നതിന് വേണ്ടി സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും റിലീസ് ചെയ്യുന്നതിന് പിന്നാലെയാണ് മറ്റുരണ്ട് വിദേശതാരങ്ങളെ കൂടി ചെന്നൈ കൈവിടുന്നത്.

ന്യൂസിലാന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെയെയും രച്ചിന്‍ രവീന്ദ്രയെയുമാണ് ചെന്നൈ കൈവിടാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണര്‍മാരായ കോണ്‍വെയ്ക്കും രച്ചിനും പുറമെ ഇന്ത്യന്‍ താരങ്ങളായ വിജയ് ശങ്കറെയും ദീപക് ഹൂഡയെയും ചെന്നൈ റിലീസ് ചെയ്യുമെന്നും സൂചനകളുണ്ട്. അതേസമയം ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെയും ഓസീസ് പേസറായ നഥാന്‍ എല്ലിസിനെയും ട്രേഡിലൂടെ സ്വന്തമാക്കാന്‍ നിരവധി ഫ്രാഞ്ചൈസികള്‍ രംഗത്തുണ്ടെങ്കിലും സിഎസ്‌കെ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഐപിഎല്‍ അടുത്ത സീസണിന് മുമ്പായി മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. സഞ്ജുവിന്റെ കൈമാറ്റ കരാറില്‍ നാളെയോ വെള്ളിയാഴ്ചയോ ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാന്‍ റോയല്‍സിലേക്കെത്തും. തന്റെ ആദ്യ ക്ലബ് കൂടിയായ രാജസ്ഥാന്‍ റോയല്‍സിനോട് ജഡേജ ക്യാപ്റ്റന്‍ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: IPL 2026; report says Chennai Super Kings set to release two more foreign players

dot image
To advertise here,contact us
dot image