ഇന്ത്യയുടെ മുന് നായകന് രോഹിത് ശര്മ വിജയ് ഹസാരെ ട്രോഫിയില് പങ്കെടുക്കുമെന്ന് റിപ്പോര്ട്ട്. ടീമിനെ പ്രതിനിധീകരിക്കാന് എത്തുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ രോഹിത് അറിയിച്ചെന്നാണ് റിപ്പോര്ട്ട്. രോഹിത് ശര്മയും വിരാട് കോഹ്ലിയും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ വീണ്ടും നിര്ദേശം നല്കിയതിന് പിന്നാലെയാണ് താരം സമ്മതമറിയിച്ചത്. അതേസമയം വിരാട് കോഹ്ലിയുടെ കാര്യത്തില് വ്യക്തതയില്ല.
ഏകദിന ടീമില് തുടരണമെങ്കില് രോഹിത്തും കോഹ്ലിയും ആഭ്യന്തര ക്രിക്കറ്റില് സജീവമാവണമെന്നാണ് ബിസിസിയുടെ നിര്ദേശം. ഇതുമായി സംബന്ധിച്ച സന്ദേശം ഇരുതാരങ്ങള്ക്കും കൈമാറിയതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ROHIT SHARMA FOR VIJAY HAZARE TROPHY 🚨- Rohit has informed MCA that he is available to play Vijay Hazare Trophy.#RohitSharma #Hitman #VijayHazareTrophy pic.twitter.com/SYxUPvRAXU
റിപ്പോര്ട്ടുകള് പ്രകാരം ഡിസംബര് 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില് ഇരുവരും കളിക്കും. അതിന് മുമ്പ് ഡിസംബര് 3 മുതല് 9 വരെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില് നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും ഇരുവര്ക്കും കളിക്കാം.
ശേഷം ജനുവരി 11 മുതല് ന്യൂസിലന്ഡിനെതിരായ മറ്റൊരു ഏകദിന പരമ്പരയിലും ഇരുവര്ക്കും കളിക്കാം. ഇതിന്റെയെല്ലാം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും 2027 ല് നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുക.
Content Highlights: Rohit Sharma informs Mumbai of Vijay Hazare availability: Report