ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കരണെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇക്കാര്യത്തിൽ വരാനുള്ളത്.
അതേ സമയം കുറച്ച് നാള് മുമ്പ് വരെ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മടങ്ങുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അവസാന ഘട്ടത്തില്‍ അത് നടന്നില്ല. സഞ്ജുവിനെ എടുക്കുമ്പോള്‍ ട്രിസ്റ്റണ്‍ സ്റ്റബ്സിനെയും സമീര്‍ റിസ്വിയെയും രാജസ്ഥാന് റോയല്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽഡല്ഹിക്ക് അത് അംഗീകരിക്കാനുമായില്ല.
ഇതോടെ ഡല്‍ഹി സഞ്ജുവിന്റെ കാര്യത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒടുവില്‍ രാജസ്ഥാന്, വീണ്ടും ചെന്നൈയുമായി ബന്ധപ്പെടേണ്ടി വന്നു. അതിനിടയിൽ സഞ്ജു കൊൽക്കത്തയിലേക്ക് മാറുമെന്ന ആഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല.
Content Highlights:Why did Delhi give up on Sanju?; This is the reason!