'ഈ പരമ്പര നിർണായകം'; ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുമ്പേ പ്രതികരണവുമായി സിറാജ്

ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പ്രതികരണവുമായി പേസര്‍ മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പ്രതികരണവുമായി പേസര്‍ മുഹമ്മദ് സിറാജ്.

ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്ന് സിറാജ് പറഞ്ഞു.

'നിലവിലെ ചാമ്പ്യന്മാരാണ് ദക്ഷിണാഫ്രിക്ക. പാകിസ്താനുമായി 1-1 സമനില നേടിയാണ് അവര്‍ വരുന്നത്. എന്നാൽ മികച്ച ഫോമിലാണ് ഇന്ത്യൻ താരങ്ങളുള്ളത്. ടീമിന് ചുറ്റും ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും സിറാജ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരെ 2-2 സമനിലയോടെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ 2-0 ന് ഹോം പരമ്പര വിജയിച്ചു. ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ 61.5 ശതമാനവുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ശ്രീലങ്ക രണ്ടാം സ്ഥാനത്തുമാണ്.

സീസണില്‍ മികച്ച ഫോമിലാണ് സിറാജ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. നവംബര്‍ 14ന് കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. നവംബർ 22 നാണ് രണ്ടാമത്തെ ടെസ്റ്റ്. രണ്ട് മത്സരവും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിൽ മുന്നിലെത്താനാകും ഇന്ത്യയുടെ ശ്രമം.

Content Highlights: Siraj reacts ahead of Test series against South Africa

To advertise here,contact us