പാകിസ്താനെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 300 റണ്‍സ് വിജയലക്ഷ്യം. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്താന് വേണ്ടി സല്മാന് ആഗ സെഞ്ച്വറി നേടി. 87 പന്തില്‍ ഒമ്പത് ഫോറുകൾ അടക്കം പുറത്താവാതെ 105 റൺസ് നേടി. ഹുസൈന് തലാത് 63 പന്തില്‍ 62 റണ്‍സെടുത്തു. ഫഖർ സമാൻ 32 റൺസും മുഹമ്മദ് നവാസ് 36 റൺസും നേടി.
മുന്‍ ക്യാപ്റ്റന്മാരായ ബാബര്‍ അസം (29), മുഹമ്മദ് റിസ്വാന് (5) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 30 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എന്ന നിലയിലാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരമാണിത്.
Content Highlights: Salman Aag hits century; Pakistan posts best total in first ODI against Sri Lanka