വെസ്റ്റ് ഇൻഡീസും ന്യൂസിലാൻഡും തമ്മിലുള്ള നാലാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചു. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് 6.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിലെത്തിയിരുന്നു. പിന്നീട് മഴയെതുടർന്ന് മത്സരം നടത്താൻ സാധിച്ചില്ല.
18 പന്തിൽ 21 റൺസെടുത്ത അലിക് അത്നാസെയുടെ വിക്കറ്റാണ് വെസ്റ്റ് ഇൻഡീസിന് നഷ്ടമായത്. ആമീർ ജാങ്കോ പുറത്താകാതെ 12 റൺസും ക്യാപ്റ്റൻ ഷായി ഹോപ്പ് പുറത്താകാതെ മൂന്ന് റൺസുമെടുത്തു. ന്യൂസിലാൻഡിനായി അത്നാസെയുടെ വിക്കറ്റെടുത്തത് ജെയിംസ് നീഷിമാണ്. ഡാരൽ മിച്ചലാണ് ക്യാച്ചെടുത്തത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് 2-1ന് മുന്നിൽ തുടരുകയാണ്. മൂന്ന് മത്സരങ്ങളിലും ടീമുകളുടെ വിജയം 10ൽ താഴെ റൺസിനാണ് സംഭവിച്ചത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഏഴ് റൺസിന് വിജയിച്ചപ്പോൾ രണ്ടാം ട്വന്റി 20 മൂന്ന് റൺസിന് ന്യൂസിലാൻഡ് വിജയിച്ചു. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച നടക്കും. വിജയിച്ചാൽ ന്യൂസിലാൻഡിന് ട്വന്റി 20 പരമ്പര സ്വന്തമാക്കാം. വിൻഡീസിനാണ് വിജയമെങ്കിൽ പരമ്പര സമനിലയിലാക്കാനും കഴിയും.
Content Highlights: West Indies-New Zealand fourth T20 abandoned due to rain