ജഡേജയ്ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം ഡീ ആക്ടിവേറ്റ് ചെയ്ത് മറ്റൊരു ചെന്നൈ താരം; അഭ്യൂഹങ്ങള്‍ ശക്തം

സഞ്ജു സാംസണിന് വേണ്ടി ചെന്നൈ സൂപ്പർ കിംഗ്സ് ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്

ജഡേജയ്ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം ഡീ ആക്ടിവേറ്റ് ചെയ്ത് മറ്റൊരു ചെന്നൈ താരം; അഭ്യൂഹങ്ങള്‍ ശക്തം
dot image

ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ ഞെട്ടിച്ചാണ് സൂപ്പർ താരം രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാമിൽ നിന്ന് അപ്രത്യക്ഷമായത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് വേണ്ടി ചെന്നൈ സൂപ്പർ കിംഗ്സ് ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. രാജസ്ഥാനിലേക്കുള്ള ട്രേഡിൽ നിരാശനായ ജഡേജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ആരാധകരുടെ ആശങ്ക വർധിപ്പിച്ച് മറ്റൊരു ചെന്നൈ സൂപ്പർ കിം​ഗ്സ് താരം കൂടി ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. സിഎസ്കെയുടെ ശ്രീലങ്കൻ യുവസ്പിന്നർ മതീഷ പതിരാനയാണ് ജഡേജയ്ക്ക് പിന്നാലെ ഇൻ‌സ്റ്റ​ഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. സഞ്ജുവിനെ തരണമെങ്കിൽ ജഡേജക്ക് പുറമെ സാം കറനെയോ മതീഷ പതിരാനയെയോ കൂടി വിട്ടുനല്‍കണമെന്നാണ് സിഎസ്കെയോട് റോയല്‍സ് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് പതിരാനയും ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അപ്രത്യക്ഷനായത്. താരത്തിന്റെ ഈ നീക്കം നിരവധി അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

അതേസമയം സഞ്ജുവിന്റെ കൂടുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രം​ഗത്തെത്തിയിരുന്നു. സഞ്ജുവിനെ ട്രേഡ് വിന്‍ഡോയില്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും രാജസ്ഥാന്റെ തീരുമാനത്തിനായി കാത്തിരിക്കുകയുമാണെന്നാണ് സിഎസ്‌കെ ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജു ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായും സിഎസ്‌കെ പറഞ്ഞു.

Content Highlights: Matheesha Pathirana follows Ravindra Jadeja in Instagram deactivation amid IPL trade talks

dot image
To advertise here,contact us
dot image