ടി20 ലോകകപ്പ് അഹമ്മദാബാദിൽ തുടങ്ങും, സെമി ഫൈനൽ വാംഖഡെയിൽ: റിപ്പോർട്ട്

ശ്രീലങ്കയിലെ മൂന്ന് വേദികളിലും മത്സരങ്ങൾ ഉണ്ടാകും

അടുത്ത വർഷം ആദ്യം നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിന്റെ രണ്ട് സെമിഫൈനലുകളിൽ ഒന്നിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരവും ഫൈനൽ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക. 20 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെൻ്റ് ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെയാണ് നടക്കുക.

2023-ലെ ഏകദിന ലോകകപ്പിന് സമാനമായാണ് ടി20 ലോകകപ്പിലും ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദ് തന്നെയായിരിക്കും ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിനും കിരീടപ്പോരാട്ടത്തിനും വേദിയാകുക. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ സെമിഫൈനൽ മത്സരം ഉണ്ടാകുകയാണെങ്കിൽ, അത് കൊളംബോയിൽ വെച്ച് നടക്കും. 2016-ലെ ടി20 ലോകകപ്പിലും 2023-ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ സെമിഫൈനൽ മത്സരത്തിന് വാംഖഡെ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിരുന്നു. 2011-ൽ ഏകദിന ലോകകപ്പിന് വേദിയായതും വാംഖഡെ സ്റ്റേഡിയമായിരുന്നു.

മുംബൈക്കും അഹമ്മദാബാദിനും പുറമെ, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ഇന്ത്യയിലെ മത്സരങ്ങൾ നടക്കും. കൂടാതെ, ശ്രീലങ്കയിലെ മൂന്ന് വേദികളിലും മത്സരങ്ങൾ ഉണ്ടാകും. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാവും വേദികളെന്നാണ് റിപ്പോർട്ട്. ബെം​ഗളൂരുവിന് സന്നാഹ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചേക്കാം. ഈ മത്സരങ്ങൾക്ക് സെൻ്റർ ഓഫ് എക്സലൻസോ അല്ലെങ്കിൽ ചിന്നസ്വാമി സ്റ്റേഡിയമോ വേദിയാകും.

Content Highlights: Mumbai To Host T20 World Cup 2026 Semifinal, Opener And Final In Ahmedabad

To advertise here,contact us