ഒരൊറ്റ വിക്കറ്റ് ദൂരം!; അർഷ്ദീപിന് പിന്നാലെ വിക്കറ്റ് നേട്ടത്തിൽ സെഞ്ച്വറി തികയ്ക്കാൻ ബുംറ

അവസാന മത്സരവും വിജയിച്ച് പരമ്പര വിജയം സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

ഇന്ത്യ-ഓസീസ് അഞ്ചാം ടി 20 ഇന്ന് നടക്കുമ്പോൾ സ്വപ്ന നേട്ടത്തിനരികെ ജസ്പ്രീത് ബുംറ. ടി 20യിൽ 100 വിക്കറ്റ് ക്ലബിലെത്താൻ ബുംറക്ക് ഇന്ന് ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ മതി. ഇന്ന് ഒരു ഒരു വിക്കറ്റ് കൂടി നേടിയാൽ എല്ലാ ഫോർമാറ്റിലും 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ബുമ്രക്ക് സ്വന്തമാവും.

77 ഇന്നിംഗ്സിൽ നിന്നാണ് ബുംറ 99 വിക്കറ്റ് നേടിയത്. 67 ടി20യിൽ 105 വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്. ഇതിന് മുമ്പ് ടി 20 യിൽ 100 വിക്കറ്റ് നേടിയ ഏക താരവും അർഷ്ദീപ് ആണ്.

ഇന്ന് ഉച്ച തിരഞ്ഞ് 1 .45 മുതൽ ഗാബ സ്റ്റേഡിയത്തിലാണ് അഞ്ചാം ടി 20 മത്സരം നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരവും വിജയിച്ച് പരമ്പര വിജയം സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. എന്നാൽ സ്വന്തം മണ്ണിൽ പരമ്പര നഷ്ടം ഒഴിവാക്കാൻ ഓസ്ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്.

Content Highlights:

To advertise here,contact us