തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി; ഇന്ത്യ എയ്ക്ക് വേണ്ടി മിന്നും പ്രകടനവുമായി ധ്രുവ് ജുറേല്‍

ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ജുറേൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി തികയ്ക്കുകയായിരുന്നു

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം ചതുർദിന അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ജുറേൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി തികയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ താരം 132 റണ്‍സെടുത്ത ജുറേൽ‌ രണ്ടാം ഇന്നിങ്സിൽ 159 പന്തിലാണ് ജുറേൽ സെഞ്ചുറി നേടിയത്.

- Hundred in the 1st innings. - Hundred in the 2nd innings. DHRUV JUREL HAS STAMPED HIS AUTHORITY IN THIS INDIA A VS SA A SERIES. 🇮🇳 pic.twitter.com/pFUTuIIYiA

ജൂറേല്‍ ക്രീസിലെത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺ‌സെന്ന നിലയിലായിരുന്നു ഇന്ത്യ എ. ഹര്‍ഷ് ദുബെയ്‌ക്കൊപ്പം താരം 184 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഹര്‍ഷ് ദുബെ 84 റണ്‍സും അടിച്ചെടുത്തു.

ക്യാപ്റ്റൻ റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിലാണ് ജുറേൽ നിർണായക പ്രകടനം പുറത്തെടുത്തത്. സ്ഥിരതയോടെ ബാറ്റുവീശി തിളങ്ങുന്ന ജുറേൽ ഇതോടെ ടെസ്റ്റ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കാനാക്കാത്ത സാഹചര്യം സൃ‍ഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Content Highlights: Dhruv Jurel scores back-to-back unbeaten hundreds against South Africa A

To advertise here,contact us