ഈ രോഹിത്തിനെ കൊണ്ട് തോറ്റു! 'ഷോക്ക് പേന'യുമായി ഹിറ്റ്മാന്റെ പ്രാങ്ക്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായും ആരാധകർ എത്തുന്നത്

ഈ രോഹിത്തിനെ കൊണ്ട് തോറ്റു! 'ഷോക്ക് പേന'യുമായി ഹിറ്റ്മാന്റെ പ്രാങ്ക്, വീഡിയോ ഏറ്റെടുത്ത് ആരാധകർ
dot image

ക്രിക്കറ്റിൽ നിന്നെടുത്ത ചെറിയ ഇടവേള ആസ്വദിക്കുകയാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ. അതിനിടെ കൂട്ടുകാരെ പ്രാങ്ക് ചെയ്യുന്ന രോഹിത് ശർമയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രോഹിത്തിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തിൽ ഒരാൾ രോഹിത്തിന്റെ കൈയിൽ ഓട്ടോഗ്രാഫ് ചോദിച്ചുകൊണ്ട് ഒരു പേന നൽകുകയാണ്. എന്നാൽ തനിക്ക് ഈ പേന നന്നായി അറിയാമെന്നും ഇതൊരു ഷോക്ക് പേന ആണെന്നും രോഹിത് പറയുന്നുണ്ട്. എന്തായാലും ഷോക്ക് പേന കിട്ടിയ സ്ഥിതിക്ക് ഇത് വെച്ചൊരു പണി ഒപ്പിക്കാം എന്ന് കരുതുന്ന രോഹിത് തന്റെ സുഹൃത്തുക്കളെ പറ്റിക്കുന്നത് കാണാം.

”ഞാൻ ഈ പേന വളരെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരാളുടെ മേൽ ഉപയോഗിക്കും” എന്ന് പറയുന്ന രോഹിത് അത് കൂട്ടുകാരിൽ ഒരാൾക്ക് നൽകുന്നു. അദ്ദേഹം പേനയിൽ അമർത്തുമ്പോൾ ഷോക്ക് അടിക്കുന്നതും ഞെട്ടിയുള്ള ഇരിപ്പും വീഡിയോയിൽ കാണാൻ സാധിക്കും. ഇതിന് പിന്നാലെ മുൻ ഇന്ത്യൻ താരം ധവാൽ കുൽക്കർണിക്കും രോഹിത് ഇതേ പേന നൽകുന്നുണ്ട്. താരം ആദ്യം ഷോക്ക് കിട്ടിയിട്ടും കാര്യം മനസിലാക്കാതെ വീണ്ടും പേനയിൽ അമർത്തുന്നതും വീഡിയോയിൽ കാണാം.

അതേസമയം വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായും ആരാധകർ എത്തുന്നത്. ” ഇതാണ് രോഹിതിന്റെ മറ്റൊരു വശം”, ”കുറുമ്പ് ലേശം കൂടുന്നുണ്ട്”, എന്നുതുടങ്ങുന്നു കമന്റുകൾ.

കഴിഞ്ഞ മാസം ആദ്യം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അവിടെ അദ്ദേഹം ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചു, മൂന്ന് മത്സരങ്ങളിൽ നിന്ന് 101 ശരാശരിയിൽ 202 റൺസ് നേടി പരമ്പരയിലെ ടോപ് റൺസ് സ്‌കോററായി. പരമ്പരയിലെ താരമായി തിരഞ്ഞെടുത്തതും രോഹിത്തിനെയാണ്. പിന്നാലെ തന്റെ മഹത്തായ കരിയറിൽ ആദ്യമായി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്താനും രോഹിത്തിന് സാധിച്ചു.

Content Highlights: Rohit Sharma’s Funny 'Shock Pen' Prank On Mumbai Teammate Goes Viral, Video

dot image
To advertise here,contact us
dot image