സഞ്ജുവിന് മുന്നേ ആ നേട്ടത്തിലെത്താൻ അഭിഷേകും തിലകും; ആരാദ്യം?

മൂന്നാം ടി20യില്‍ സഞ്ജു കളിച്ചിരുന്നില്ല

ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി 20 മത്സരം ഇന്നാണ് നടക്കുന്നത്. കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമാകും.

പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ്‍ കളിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ടി20യില്‍ സഞ്ജു കളിച്ചിരുന്നില്ല. പകരം ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍. ഇന്നും താരം കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിനിറങ്ങുമ്പോള്‍ അപൂര്‍വനേട്ടത്തിന് അരികിലാണ് ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മയും മധ്യനിര ബാറ്റര്‍ തിലക് വര്‍മയും. ടി20 ക്രിക്കറ്റില്‍ ഇന്ത്യൻ കുപ്പായത്തില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ അഭിഷേക് ശര്‍മക്ക് ഇന്ന് വേണ്ടത് 39 റണ്‍സാണ്. ഇന്ത്യക്കായി 27 ടി20 മത്സരങ്ങള്‍ കളിച്ച അഭിഷേക് 192.20 സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും അടക്കം 961 റണ്‍സാണ് ഇതുവരെ നേടിയത്.

ഇന്ത്യക്കായി 35 ടി20 മത്സരങ്ങള്‍ കളിച്ച തിലക് വര്‍മക്ക് 1000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ ഇന്ന് വേണ്ടത് വെറും ഒമ്പത് റണ്‍സാണ്. 35 മത്സരങ്ങളിലെ 32 ഇന്നിംഗ്സുകളില്‍ നിന്ന് 991 റണ്‍സാണ് തിലക് നേടിയത്. 147.26 സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും തിലക് സ്വന്തമാക്കി.

അഭിഷേകും തിലക് വര്‍മയും കഴിഞ്ഞാല്‍ ആയിരം റണ്‍സിന്‍റെ പടിവാതിലില്‍ നില്‍ക്കുന്നത് മലയാളി താരം സഞ്ജു സാംസണാണ്. 51 ടി20 മത്സരങ്ങളിലെ 43 ഇന്നിംഗ്സുകളിൽ നിന്നായി 995 റണ്‍സാണ് സഞ്ജു നേടിയത്. 147.41 സ്ട്രൈക്ക് റേറ്റുള്ള സഞ്ജു മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും നേടിയത്.

Content Highlights: Will Abhishek and Tilak achieve that feat before Sanju

To advertise here,contact us