

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ചരിത്ര വിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെയും ഇന്ത്യയിലെ ജനങ്ങളെയും വാനോളം പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ നടിയും എഴുത്തുകാരിയുമായ തഞ്ച വൂർ. സ്വന്തം രാജ്യം ദക്ഷിണാഫ്രിക്കൻ ടീമിന് പിന്തുണ നൽകാത്തതിൽ നിശിതമായി വിമർശനവും നടി ഉയർത്തി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയിൽ വൈറലാണ്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കർ, രോഹിത് ശർമ, വി വി എസ് ലക്ഷ്മൺ തുടങ്ങിയവർ വനിതാ ടീമിനെ പ്രോത്സാഹിപ്പിക്കാൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല എന്നും നടി വിഡിയോയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ വിജയിച്ചത് അവിടുത്തെ ആളുകൾ അത് ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും നടി വിഡിയോയിൽ പറഞ്ഞു. ‘ഇന്ത്യൻ താരങ്ങൾ വളരെ കഠിനാധ്വാനം ചെയ്തു.നല്ല പ്രകടനം നടത്തി. നമ്മുടെ ആളുകൾ അങ്ങോട്ട് വരികയെ ചെയ്തില്ല. ടീം തോൽപ്പിക്കുമെന്ന് ആദ്യം തന്നെ അവർഉറപ്പിച്ചോവെന്നും നടി ചോദിച്ചു.
ഇന്ത്യ ഈ കായിക വിനോദത്തിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ മറ്റാരേക്കാളും നിങ്ങളിത് അർഹിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
ക്യാപ്റ്റൻ ലോറ വോള്വാര്ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്സ്. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.
Content Highlights:south african actress congratulates india for world cup win, slams her countrys