അഗാർക്കറുമായുള്ള പരസ്യപ്പോര് വിനയായി; രഞ്ജിയിൽ മിന്നിയിട്ടും ഷമിക്ക് ടീമിൽ ഇടമില്ല

രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തി ഷമി തിളങ്ങിയിരുന്നു

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തത് ആരാധകരെ അത്ഭുതപ്പെടുത്തി. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ പേരില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി നടത്തിയ പരസ്യ വാക്പോരാണ് ഷമിക്ക് ടീമിലെത്താന്‍ തടസമായതെന്നാണ് റിപ്പോർട്ടുകൾ.

രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തി ഷമി തിളങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഞാൻ ഇന്ത്യൻ ടീമിൽ കളിയ്ക്കാൻ ഫിറ്റാണോ അല്ലയോ എന്ന് ആരാധകർ തീരുമാനിക്കട്ടെ എന്ന പ്രസ്താവന ഷമി നടത്തിയത്. ദീര്‍ഘ സ്പെല്ലുകള്‍ എറിയാനുള്ള കായികക്ഷമത ഇല്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞ ഷമി മൂന്ന് രഞ്ജി മത്സരങ്ങളിലായി 93 ഓവറുകള്‍ പന്തെറിഞ്ഞിരുന്നു.

പേസർമാരായി ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവരെയാണ് പരിഗണിച്ചിട്ടുള്ളത്.

Content Highlights:shami out, ajit agarkar ignore him in south africa test series

To advertise here,contact us