നിയമവിരുദ്ധമായ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്ത കേസില് ഇന്ത്യയുടെ മുന് ക്രിക്കറ്റ് താരങ്ങളായ ശിഖര് ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്തുക്കള് ഇഡി കണ്ടുകെട്ടി. ബെറ്റിങ് ആപ്പുകളുടെ പ്രവര്ത്തനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല് അന്വേഷണത്തിന്റെ ഭാഗമായി താരങ്ങളുടെ 11.14 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. അന്വേഷണത്തില് ധവാനും റെയ്നയും നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് ഇഡി ഉദ്യോഗസ്ഥര് നേരത്തെ കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമം അനുസരിച്ച് ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടെത്താന് ഇഡിക്ക് അനുമതി നല്കിയിരുന്നു. ഉത്തരവിനെ തുടര്ന്ന് 1xBet എന്ന ഓണ്ലൈന് വാതുവെപ്പ് സൈറ്റിനെതിരായ കേസിലാണ് നടപടി. കേസില് ശിഖര് ധവാന്റെ 4.5 കോടി രൂപയുടെ ആസ്തിയും റെയ്നയുടെ 6.64 കോടി രൂപയുടെ മ്യൂച്ച്വല് ഫണ്ടുമാണ് ഇഡി കണ്ടുകെട്ടിയത്.
കേസില് റെയ്നയെയും ധവാനെയും കൂടാതെ മുന് താരങ്ങളായ യുവരാജ് സിങ്, റോബിന് ഉത്തപ്പ നടന്മാരായ സോനു സൂദ്, മിമി ചക്രവര്ത്തി, അങ്കുഷ് ഹസ്ര എന്നിവരെ അടുത്തിടെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്നടപടിയെന്നോണമാണ് ഇഡി സ്വത്ത് കണ്ടുകെട്ടിയത്.
Content Highlights: ED attaches assets of ex-Indian cricketers Suresh Raina, Shikhar Dhawan in online betting case