ബാബർ തിളങ്ങിയില്ലെങ്കിലും സാരമില്ല!; ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനത്തില്‍ പാകിസ്താന് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പാകിസ്താന് രണ്ട് വിക്കറ്റ് ജയം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പാകിസ്താന് രണ്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 263 റൺസ് നേടിയപ്പോൾ പാകിസ്താൻ 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

സല്‍മാന്‍ അഗ (62), മുഹമ്മദ് റിസ്വാന്‍ (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ഫഖര്‍ സമാന്‍ (45), സെയിം അയൂബ് (39) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. ബാബർ അസമിന് (7) തിളങ്ങാനായില്ല.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് 63 റണ്‍സും ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് 57 റൺസും എടുത്തു. മാത്യൂ ബ്രീട്‌സ്‌കെ (42), കോര്‍ബിന്‍ ബോഷ് (41) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Pakistan wins the first ODI against South Africa

To advertise here,contact us