'അദ്ദേഹം ഒരു അസാധ്യ പ്രതിഭ'; ഇന്ത്യൻ ഓപ്പണറെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍

മൂന്നാം ടി 20 യിലെ ഇന്ത്യൻ വിജയത്തിന് ശേഷം യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍ മാറ്റ് കുഹ്നെമാന്‍

മൂന്നാം ടി 20 യിലെ ഇന്ത്യൻ വിജയത്തിന് ശേഷം യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍ മാറ്റ് കുഹ്നെമാന്‍. അഭിഷേക് ഒരു ബാറ്റിങ് പ്രതിഭയാണെന്നും ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെൽബണിലെ എം സി ജെ ഗ്രൗണ്ടിൽ നടന്ന മത്സരത്തെ കുറിച്ചും കുഹ്നെമാന്‍ വാചാലനായി. ഒരുവശത്ത് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോഴും അഭിഷേക് 37 പന്തില്‍ 68 റണ്‍സ് നേടിയിരുന്നു. ഈ ടൂർണമെന്റിൽ സ്ഥിരതയോടെ ബാറ്റ് വീശുന്ന ഇന്ത്യൻ ബാറ്ററും അഭിഷേക് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 67 പന്തുകൾ നേരിട്ട താരം 112 റൺസ് നേടിയിട്ടുണ്ട്.

അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ അഭിഷേകിന്റെ പങ്ക് ഏറെക്കുറെ നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.

Content Highlights: Australia Star Hails India Opener Abhishek Sharma

To advertise here,contact us