'അർഷ്ദീപിന് അറിയാം, ഇന്ത്യൻ ടീം ശ്രമിക്കുന്നത് എന്തിനെന്ന്'; വിശദീകരണവുമായി മോണി മോർക്കൽ

'ഇന്ത്യൻ ടീം വലിയ കാര്യങ്ങൾ മുൻനിർത്തിയാണ് ടീമിൽ വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കുന്നത്'

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും ഏഷ്യാ കപ്പിലെ പല മത്സരങ്ങളിലും ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ അർഷ്ദീപ് സിങ്ങിനെ കളത്തിൽ ഇറക്കാത്തതിൽ പ്രതികരണവുമായി ഇന്ത്യൻ ടീം ബൗളിങ് പരിശീലകൻ മോണി മോർക്കൽ. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യ്ക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോണി മോർക്കൽ.

'അർഷ്ദീപിന് മികച്ച അനുഭവസമ്പത്തുണ്ട്. ഇന്ത്യൻ ടീം വലിയ കാര്യങ്ങൾ മുൻനിർത്തിയാണ് ടീമിൽ വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കുന്നത്. അത് അർഷ്ദീപിനറിയാം. താന്നൊരു ലോകോത്തര ബൗളറാണെന്നും പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവനാണെന്നും അർഷ്ദീപിനറിയാം,' മോർക്കൽ പ്രതികരിച്ചു.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20 അന്താരാഷ്ട്ര മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായത് അർഷ്ദീപ് സിങ്ങായിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ അർഷ്ദീപിന് ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. സെപ്റ്റംബറിൽ ദുബായിൽ വെച്ച് നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളിലും അർഷ്ദീപ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ പലപ്പോഴും ഇടംപിടിച്ചിരുന്നില്ല.

Content Highlights: Arshdeep knows that we are trying combinations looking at bigger picture, says Morkel

To advertise here,contact us