'എന്നെ ഒന്ന് സഹായിക്കണം'; ഏകദിനത്തില്‍ തിളങ്ങാന്‍ സൂപ്പര്‍ താരത്തോട് അഭ്യര്‍ത്ഥിച്ച് സൂര്യകുമാര്‍

'ടി20 പോലെ ഏകദിനവും കളിക്കണമെന്നാണ് എന്റെ ആ​ഗ്രഹം'

ഏകദിന ക്രിക്കറ്റിൽ തിളങ്ങാൻ ഉപദേശം നൽകണമെന്ന് സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സിനോട് അഭ്യർത്ഥിച്ച് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാ​ഗമല്ല സൂര്യകുമാർ. 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് സൂര്യ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനമത്സരം കളിച്ചത്. ഇപ്പോഴിതാ രണ്ട് ഫോർമാറ്റുകളും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഉപദേശം നൽകണമെന്ന് ഡിവില്ലിയേഴ്സിനോട് തമാശയായി അഭ്യർത്ഥിക്കുകയാണ് സൂര്യ.

“ഞാൻ ഡിവില്ലിയേഴ്‌സിനെ കണ്ടുമുട്ടിയാൽ അദ്ദേഹം തന്റെ ടി20 കരിയറും ഏകദിനവും എങ്ങനെ സന്തുലിതമാക്കി എന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കും? കാരണം എനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ടി20 പോലെ ഏകദിനവും കളിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. രണ്ട് ഫോർമാറ്റുകളിലും വിജയിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. എബി, നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ, ദയവുചെയ്ത് എനിക്ക് ഒരു വഴി പറഞ്ഞ് തരണം. കാരണം ഇനിയുള്ള മൂന്ന്-നാല് വർഷങ്ങൾ എനിക്ക് വളരെ പ്രധാനമാണ്. ഏകദിന ക്രിക്കറ്റ് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ദയവുചെയ്ത് എന്നെ സഹായിക്കൂ!”, സൂര്യ അഭിമുഖത്തിനിടെ പറഞ്ഞു.

അവിശ്വസനീയമായ ടി20 റെക്കോഡുകൾ ഉണ്ടായിരുന്നിട്ടും ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ വിജയം നേടാൻ സൂര്യയ്ക്ക് സാധിച്ചില്ല. 37 ഏകദിനങ്ങളിൽ നിന്ന് സൂര്യകുമാർ 25.76 ശരാശരിയിൽ 773 റൺസ് നേടിയിട്ടുണ്ട്, അതിൽ നാല് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു 93 ടി20കളിൽ നിന്ന് 164.20 സ്ട്രൈക്ക് റേറ്റിൽ സൂര്യയുടെ ശരാശരി 37 ഉം ആകെ ടി20കളിൽ 152 ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ 35 ൽ കൂടുതലുമാണ്.

Content Highlights: Suryakumar Yadav makes plea to AB de Villiers to save ODI career

To advertise here,contact us