സഞ്ജുവില്ല; ജിതേഷ് ശർമ ക്യാപ്റ്റൻ; റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.

നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.

പതിനാലുകാരൻ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെ ഓപ്പണറായി ടീമിലുള്‍പ്പെടുത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപ്പണര്‍.

ഒമാനും യുഎഇയും പാകിസ്താൻ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യൻ ടീം. 14ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 16നാണ് ഇന്ത്യ-പാകിസഥാന്‍ പോരാട്ടം. .21ന് സെമി ഫൈനല്‍ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും.

ഇന്ത്യൻ ടീം: പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്‌ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, ഹർഷ് ദുബെ, അശുതോഷ് സിംഗ് ശർമ, യാഷ് താക്കൂർ, ഗുർജപ്‌നീത് സിംഗ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെൽ , സുയാഷ് ശർമ്മ, യുദ്ധ്‌വീര്‍ സിംഗ് ചരക്.

സ്റ്റാൻഡ് ബൈ കളിക്കാർ: ഗുർനൂർ സിംഗ് ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊടിയൻ, സമീർ റിസ്‌വി, ഷെയ്ക് റഷീദ്.

Content Highlights:no Sanju samson; Jitesh Sharma captain;Indian squad for Asia Cup;

To advertise here,contact us