Cricket is not a gentleman’s games ,EVERY ONE'S game; ലോകകപ്പ് നേടിയതിന് ശേഷമുള്ള ഹർമന്റെ ഫോട്ടോ പോസ്റ്റ് വൈറൽ

ക്രിക്കറ്റിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് ഹര്‍മന്‍റെ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

Cricket is not a gentleman’s games ,EVERY ONE'S game; ലോകകപ്പ് നേടിയതിന് ശേഷമുള്ള ഹർമന്റെ ഫോട്ടോ പോസ്റ്റ് വൈറൽ
dot image

വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. Cricket is not a gentleman’s games , but every one's game എന്ന ടീ ഷർട്ട് ധരിച്ച് ട്രോഫി കെട്ടിപിടിച്ച് കിടന്നുറങ്ങുന്ന ചിത്രമാണ് ക്യാപ്റ്റൻ ഹർമൻ പങ്കുവെച്ചത്.

ഫുട്ബോള്‍ ലോകകപ്പ് നേടിയശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ശേഷം രോഹിത് ശര്‍മയുമെല്ലാം കിരീടത്തെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നതെങ്കിലും ഈ വാചകം വ്യത്യസ്തമായി. ക്രിക്കറ്റിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് ഹര്‍മന്‍റെ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlights:

dot image
To advertise here,contact us
dot image