ഫൈനലില് ദക്ഷിണാഫ്രിക്കന് വനിതകളെ കീഴടക്കി ഇന്ത്യന് വനിതാ ടീം തങ്ങളുടെ കന്നി ലോകകപ്പ് കിരീടം നേടുമ്പോള് കളിയിലെ താരമായത് ഷഫാലി വര്മയെന്ന 21-കാരിയായിരുന്നു.
ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള് റിസര്വ് ടീമില് പോലും ഇടമില്ലാത്ത താരമായിരുന്നു ഷഫാലി. ഒടുവില് ഷഫാലിയുടെ സ്ഥാനത്ത് തകര്പ്പന് പ്രകടനം നടത്തിക്കൊണ്ടിരുന്ന പ്രതിക റാവലിന് പരിക്കേല്ക്കുന്നതോടെയാണ് സെലക്ടര്മാര് ഷഫാലിയെ ലോകകപ്പ് ടീമിലേക്ക് വിളിക്കുന്നത്.
എന്നാൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും താരം തിളങ്ങി. 78 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 87 റൺസ് നേടി. പന്ത് കൊണ്ട് രണ്ട് നിർണായക വിക്കറ്റും നേടി.
ടീമിനൊപ്പം ചേർന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ദൈവം എന്നെ ഇവിടെ അയച്ചത് എന്തെങ്കിലും നല്ലത് ചെയ്യാനാണെന്ന രീതിയിൽ താരം പ്രതികരിച്ചിരുന്നു. ആ പ്രവചനം ഫൈനലിൽ ശരിയായി.
Content Highlights:shafali verma india vs southafrica cricket world cup final