അന്ന് ലോകകപ്പ് തോൽ‌വിയിൽ രോഹിത് കണ്ണീരണിഞ്ഞു; ഇന്ന് വനിതകൾക്കൊപ്പം ഹിറ്റ്മാന് ആനന്ദ കണ്ണീർ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വനിതകൾ ഒരു ഐ സി സി കിരീടത്തിൽ മുത്തമിട്ടപ്പോൾ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വനിതകൾ ഒരു ഐ സി സി കിരീടത്തിൽ മുത്തമിട്ടപ്പോൾ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ അർദ്ധരാത്രിയിൽ ചരിത്രം കുറിച്ചപ്പോൾ സാക്ഷിയായി രോഹിതും എത്തിയിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ ഐസിസി ചാനലിനോട് സംസാരിച്ച രോഹിത് ശർമ, വനിതകളുടെ ഫൈനൽ പ്രവേശം പുരുഷ ടീമിന്റെ ലോകകപ്പ് യാത്രയുമായി താരതമ്യം ചെയ്തു. ഈ കഴിഞ്ഞ കാലത്തായി ഏകദിനത്തിൽ പുരുഷ ടീം പലതവണ വളരെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ അത് നേടാനായില്ല. എന്നാൽ ഇത്തവണ വനിതകൾ അത് മറികടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് രോഹിത് പറഞ്ഞു.

Seen Rohit Sharma in tears, looking up and thanking God — what a moment. 💔❤️Years of sacrifice, heartbreaks, and finally redemption.This isn’t just cricket… this is emotion.🥹❤️ 🇮🇳 pic.twitter.com/OOu0XRkH8g

രോഹിതിന്റെ പ്രവചനം തെറ്റിയില്ല. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ കപ്പുയർത്തുകയും ചെയ്തു. ഇന്ത്യ കിരീടം നേടിയപ്പോൾ രോഹിത് ഗ്യാലറിയിൽ ആനന്ദകണ്ണീരിൽ നിറയുന്നത് കാണാമായിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ രോഹിത്തിന്റെ ഇന്ത്യൻ സംഘം ഓസീസിനോട് തോറ്റപ്പോൾ കരഞ്ഞു കലങ്ങിയ ഹിറ്റ്‌മാനെ കണ്ടവർക്ക് ഈ കാഴ്ച്ച കാലത്തിന്റെ കാവ്യനീതി കൂടെയായി.

Content Highlights:Rohit Sharma gets emotional as India win Women's World Champions

To advertise here,contact us