ഈ പേര് ഓർത്തുവെച്ചോളൂ!; ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അതിശയ പ്രകടനം; ടൂർണമെന്റിന്റെ താരം ദീപ്തി

ഫൈനലിൽ ഷഫാലി വര്‍മക്കൊപ്പം തന്നെ ബാറ്റിങ്ങിൽ നെടും തൂണായത് ദീപ്തിയായിരുന്നു.

ഇന്ത്യയുടെ വനിതാ ഏകദിന ലോകകപ്പ് വിജയതിൽ ഒരിക്കലും അവഗണിക്കപ്പെടാൻ പാടില്ലാത്ത പേരാണ് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടേത്. ഫൈനലിൽ ഷഫാലി വര്‍മക്കൊപ്പം തന്നെ ബാറ്റിങ്ങിൽ നെടും തൂണായത് ദീപ്തിയായിരുന്നു.

58 പന്തുകള്‍ നേരിട്ട് 58 റണ്‍സ് നേടിയ ദീപ്തി, പന്ത് കൊണ്ട് 9.3 ഓവറില്‍ 39 റണ്‍സ് വിട്ടുനല്‍കി അഞ്ചുവിക്കറ്റുമെടുത്തു. സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റേത് (101) അടക്കമുള്ള വിക്കറ്റുകള്‍ ദീപ്തിക്കാണ്.

ടൂര്‍ണമെന്റില്‍ 215 റണ്‍സും 22 വിക്കറ്റുകളും നേടിയ താരത്തിന് തന്നെയായിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടം. ഒരു ഐസിസി വനിതാ ലോകകപ്പില്‍ ഇരുന്നൂറിലധികം റണ്‍സും പതിനഞ്ചിലധികം വിക്കറ്റുകളും നേടുന്ന ആദ്യ ക്രിക്കറ്ററാണ് ദീപ്തി.

Content Highlights: Deepti Sharma help to India their maiden Women's World Cup glory

To advertise here,contact us