'സുന്ദര' ജയം; മൂന്നാം ടി20 യിൽ ഓസീസിനെ തകർത്ത് ഇന്ത്യ

മൂന്നാം ടി20 യിൽ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ.

മൂന്നാം ടി20 യിൽ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ഓസ്‌ട്രേലിയ ഉയർത്തിയ ആറ് വിക്കറ്റിന് 187 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 5 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.

ആറാമനായി എത്തിയ വാഷിംഗ്‌ടൺ സുന്ദറിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറും അടക്കം താരം 49 റൺസ് നേടി. അഭിഷേക് ശർമ (25), തിലക് വർമ(29), സൂര്യകുമാർ യാദവ് (24 ) , ജിതേഷ് ശർമ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ ടിം ഡേവിഡ് 74 റൺസും മാർക്കസ് സ്റ്റോയിനിസ് 64 റൺസും നേടിയപ്പോൾ ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മാത്യു ഷോർട്ട് 26 റൺസ് നേടി. അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും നേടി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്നാം ടി 20 യിൽ ഇന്ത്യ ജയിച്ചതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Content Highlights: india beat australia in third t20 , Washington Sundar perfomance

To advertise here,contact us