ടി20 തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ സൂര്യയുമായി പരിശീലകന്റെ 'ഗംഭീര' വാഗ്വാദം; VIDEO

മത്സര ഫലത്തിൽ വളരെ നിരാശനായാണ് ഗംഭീറിനെ വിഡിയോയിൽ കാണുന്നത്.

ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ചൂടുള്ള ചർച്ചയുടെ വീഡിയോ.

മത്സരശേഷം ഗ്രൗണ്ടിന് സമീപം നിന്നുകൊണ്ട് ഇരുവരും നടത്തുന്ന ഗൗരവമായ സംഭാഷണത്തിന്റെ വിഡിയോ ആണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. മത്സര ഫലത്തിൽ വളരെ നിരാശനായാണ് ഗംഭീറിനെ വിഡിയോയിൽ കാണുന്നത്.

pic.twitter.com/ttRqoY7fpJ

ഇടയ്ക്ക് ക്ഷുഭിതനായി സംസാരിക്കുമ്പോൾ വളരെ ശാന്തമായാണ് സൂര്യകുമാർ യാദവ് മറുപടി നൽകുന്നത്. അസിസ്റ്റന്റ് കോച്ചുമാരായ മോൺ മോർക്കൽ, റയാൻ ടെൻ ദോഷെറ്റ് എന്നിവരും സന്നിഹിതരായിരുന്നു.

രണ്ടാം ടി 20 യിൽ നാലു വിക്കറ്റിനാണ് ഓസ്ട്രേലിയയോട് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 18.4 ഓവറിൽ 125ന് പുറത്താക്കിയ ഓസ്ട്രേലിയ 13.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയ 13.2 ഓവറിൽ 6ന് 126. നാല് ഓവറിൽ 13 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഇന്ത്യൻ നിരയിൽ അഭിഷേക് ശർമയ്ക്കും (37 പന്തിൽ 68) ഹർഷിത് റാണയ്ക്കും (33 പന്തിൽ 35) ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. ജയത്തോടെ 5 മത്സര ട്വന്റി20 പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാളെ ഹൊബാർട്ടിലാണ് മൂന്നാം മത്സരം.

Content Highlights: heated exchange between gambhir and suryakumar yadav

To advertise here,contact us