ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി ബാബർ അസം. അന്താരാഷ്ട്ര ടി20 മത്സരങ്ങളില് ഏറ്റവും കൂടുതല് റണ്സ് നേടിയ താരമെന്ന റെക്കോർഡാണ് പാകിസ്താന്റെ മുൻ നായകൻ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിലാണ് ബാബർ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 11 റൺസെടുത്ത് ബാബർ അസം പുറത്താകാതെ നിന്ന് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
റെക്കോഡിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശര്മയെ പിന്നിലാക്കിയാണ് ബാബര് ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിൽ ഒൻപത് റൺസ് നേടിയാൽ ബാബറിന് റെക്കോർഡിൽ ഒന്നാമതെത്താമായിരുന്നു. 11 റൺസെടുത്തതോടെ ബാബറിന് 130 മത്സരങ്ങളില് 4,324 റണ്സായി.
രോഹിത് ശര്മ 159 മല്സരങ്ങളില് 4,231 റണ്സുമായാണ് വിരമിച്ചത്. ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല് റണ്സ് നേടിയവര് ഇതുവരെ ഇന്ത്യക്കാരായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും സച്ചിന് ടെണ്ടുല്ക്കറാണ് എക്കാലത്തേയും ഉയര്ന്ന റണ് സ്കോറര്.
Content Highlights: Babar Azam Surpasses Rohit Sharma to become highest T20I run-scorer