സഞ്ജു വീണ്ടും ടോപ് ഓര്‍ഡറില്‍; നിരാശയോടെ തുടക്കം

വണ്‍ഡൗണായി എത്തിയ സഞ്ജുവിന് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറുകയാണ് ഇന്ത്യ. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഇറങ്ങിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും തിളങ്ങാനായിരുന്നില്ല. ഓപ്പണറായെത്തിയ ശുഭ്മന്‍ ഗില്‍ പത്ത് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ വണ്‍ഡൗണായി എത്തിയ സഞ്ജുവിന് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. താരത്തെ നഥാന്‍ എല്ലിസ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഒന്നാം ടി20യിലും അഞ്ചാം നമ്പറിലിറക്കിയ സഞ്ജുവിനെ ടോപ് ഓര്‍ഡറിലിറക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിനെ വണ്‍ഡൗണ്‍ ഇറക്കി അപ്രതീക്ഷിതനീക്കമാണ് മെല്‍ബണില്‍ ഇന്ത്യ നടത്തിയത്. ഓപ്പണര്‍ ഗില്‍ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പ്രതീക്ഷിച്ചിരുന്നിടത്താണ് ഇന്ത്യ സഞ്ജുവിനെ ഇറക്കിയത്.

content highlights: IND vs AUS: Sanju Samson goes out

To advertise here,contact us