

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റതിന് ശേഷം ആദ്യ സന്ദേശം പങ്കുവെച്ച് ശ്രേയസ് അയ്യർ. തന്റെ ആരോഗ്യം ദിവസേന മെച്ചപ്പെടുന്നുണ്ടെന്നാണ് ശ്രേയസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ആരാധകരുടെ പിന്തുണയ്ക്കും സ്നേഹത്തിനും താരം നന്ദി പറയുകയും ചെയ്തു.
"ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടുവരുന്നു. എനിക്ക് ലഭിക്കുന്ന എല്ലാ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും വളരെ നന്ദിയുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നെപ്പറ്റി ചിന്തിക്കുന്നതിന് നന്ദി", ശ്രേയസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഐസിയുവിൽ നിന്ന് താരത്തെ മാറ്റിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പൂര്ണ്ണമായും സുഖം പ്രാപിച്ച് വരികയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
Content Highlights: Shreyas Iyer Posts First Message After Suffering Injury During Australia ODIs