ഷഫാലി റിട്ടേണ്‍സ്! വനിതാ ലോകകപ്പ് സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് ടോസ്

നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം

വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

🚨 Toss 🚨#TeamIndia have been asked to bowl first. Updates ▶️ https://t.co/ou9H5gNDPT#WomenInBlue | #CWC25 | #INDvAUS pic.twitter.com/QTzTo1COah

ഇന്ത്യന്‍ സ്ക്വാഡിലേക്ക് സൂപ്പർ താരം ഷഫാലി വർമ തിരിച്ചെത്തിയിരിക്കുകയാണ്. പരിക്കേറ്റ പ്രതിക റാവലിന് പകരക്കാരിയായാണ് ഷഫാലി ടീമിലെത്തിയത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: സ്മൃതി മന്ദാന, ഷഫാലി വർമ, അമൻജോത് കൗർ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, രാധാ യാദവ്, ക്രാന്തി ഗൗഡ്, എൻ ശ്രീ ചരണി, രേണുക സിംഗ്.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: അലിസ്സ ഹീലി (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഫീബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്‌ലീ ഗാർഡ്‌നർ, തഹ്ലിയ മഗ്രാത്ത്, സോഫി മോളിനക്സ്, കിം ഗാർത്ത്, അലാന കിംഗ്, മേഗൻ ഷട്ട്.

Content Highlights: ICC Women’s Cricket World Cup 2025; Australia-W wins toss, opts to bat vs India-W; Shafali returns

To advertise here,contact us