വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒന്നാം സെമിഫൈനൽ ഇന്ന്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ 7 മത്സരങ്ങളിൽ 5 ജയമടക്കം 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിൽ കടന്നത്. 10 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
അവസാന ഗ്രൂപ്പ് മത്സരത്തിൽ നേർക്കുനേർ വന്നപ്പോൾ ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നതെങ്കിൽ ആ തോൽവിക്ക് പകരം ചോദിക്കാൻ ഉറപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
ഉച്ചകഴിഞ്ഞ് 3ന് ഗുവാഹത്തിയിലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ മത്സരം നാളെ നടക്കും.
Content Highlights:England-South Africa semi-final in the Women's World Cup today