

കളിക്കളത്തിന് അകത്തും പുറത്തും മികച്ച സൗഹൃദം പുലർത്തുന്നവരാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ഓൾറൗണ്ടർ അക്സർ പട്ടേലും. ഇപ്പോഴിതാ അക്സർ പട്ടേലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ബുംറയിട്ട കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താന് അഭിനയിച്ച ഒരു പ്രൊമോഷണൽ വീഡിയോയാണ് അക്സർ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.
ഈ വീഡിയോയുടെ കമന്റ് ബോക്സിലാണ് ബുംറയെത്തിയത്. 'കിഡ്നി ടച്ചിങ് ആക്ടിങ്' എന്നാണ് അക്സറിനെ മെൻഷൻ ചെയ്ത് ബുംറ കുറിച്ചത്. 'ഹൃദയസ്പർശിയായ' എന്ന വാക്കിന്റെ തമാശനിറഞ്ഞ പ്രയോഗമാണ് 'കിഡ്നി ടച്ചിങ്'. ബുംറയുടെ രസകരമായ കമന്റിന് ലൈക്കുകളും ചിരിക്കുന്ന ഇമോജികളുമായി ആരാധകരും എത്തി.
പിന്നാലെ അക്സറും ബുംറയുടെ കമന്റിന് മറുപടിയുമായി എത്തി. 'ഒരുപാട് നന്ദിയുണ്ട് സഹോദരാ, അടുത്ത തവണ എന്റെ അഭിനയം നിങ്ങളുടെ കാലുകളെ തൊടും", എന്നായിരുന്നു അക്സറിന്റെ മറുപടി.
Content Highlights: "Kidney-Touching Acting": Jasprit Bumrah's Hilarious Reply To Axar Patel