പരിക്കേറ്റ പ്രതിക റാവലിന് പകരക്കാരിയെ പ്രഖ്യാപിച്ച് ഇന്ത്യ; വരുന്നത് വെടിക്കെട്ടുകാരി ഷെഫാലി വർമ

പകരമായി എത്തിയ ഷെഫാലിയും ഏറെ മികവുള്ള താരമാണ്.

പരിക്കേറ്റ ഓപ്പണർ പ്രതിക റാവലിന് പകരക്കാരിയെ പ്രഖ്യാപിച്ച് ഇന്ത്യ. ഷെഫാലി വർമയെയാണ് പകരക്കാരിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ബംഗ്ലാദേശിനെതിരെയാണ് താരത്തിന് ഫീൽഡിങ്ങിനിടെ പരിക്കേറ്റത്.

വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിന് മുന്നേയാണ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നൽകി കൊണ്ട് പ്രതിക റാവൽ പുറത്തായത്. ന്യൂസിലാൻഡിനെതിരെ നിർണായക മത്സരത്തിൽ താരം സെഞ്ച്വറി നേടിയിരുന്നു. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 51.33 ശരാശരിയിൽ 308 റൺസ് അവർ നേടിയിട്ടുണ്ട്.

അതേ സമയം പകരമായി എത്തിയ ഷെഫാലിയും ഏറെ മികവുള്ള താരമാണ്. 29 ഏകദിനങ്ങളിൽ നിന്ന് 644 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വിമൻസ് പ്രീമിയർ ലീഗിലും ഇന്ത്യ വിമൻസ് എ ക്രിക്കറ്റിലും മിന്നും പ്രകടനം നടത്തിയാണ് നീണ്ട ഇടവേളക്ക് ശേഷം ടീമിലെത്തുന്നത്. ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലാണ് ഇന്ത്യ- ഓസ്ട്രേലിയ സെമി ഫൈനൽ പോരാട്ടം.

Content Highlights:Shafali Verma replaces Pratika Rawal in India's World Cup squad

To advertise here,contact us